12 militants killed in Pakistan by security forces

ഇസ്‌ലാമാബാദ്: ബലൂചിസ്ഥാന്‍ പ്രവശ്യയില്‍ പാക്കിസ്ഥാന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 12 ഭീകരരെ വധിച്ചു. കോഹ്‌ലി ജില്ലയിലെ നസാവു മേഖലയില്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്. ഭീകരരില്‍ നിന്ന് വന്‍ തോതില്‍ വെടിക്കോപ്പുകളും ആയുധങ്ങളും കണ്ടെടുത്തുവെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

കൊല്ലപ്പെട്ടവരില്‍ ഭീകരരുടെ രണ്ടു കമാന്‍ഡേഴ്‌സും ഉള്‍പ്പെടുന്നുണ്ട്. ഭീകരവാദത്തിനെതിരേ പാക്കിസ്ഥാന്‍ 2014 ഡിസംബറില്‍ പ്രഖ്യാപിച്ച നാഷണല്‍ ആക്ഷന്‍ പ്ലാന് ശേഷം ബലുചിസ്ഥാന്‍ മേഖലയിലെ പാക് സൈന്യം ആക്രമണം ശക്തമാക്കിയിരുന്നു.

Top