ജാർഖണ്ഡിൽ വാഹനാപകടം ; ഒരു കുടുംബത്തിലെ പന്ത്രണ്ടു പേർ കൊല്ലപ്പെട്ടു

accident

റാഞ്ചി : ജാർഖണ്ഡിൽ ഉണ്ടായ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ 12 പേർ കൊല്ലപ്പെട്ടു.ജാർഖണ്ഡിലെ ഗുംല ജില്ലയിലാണ് അപകടം നടന്നത്. കുടുംബം സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയാണ് അപകടത്തിൽപ്പെട്ടത്. 16 പേർ സഞ്ചരിച്ച ഓട്ടോ ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം നടന്നതെന്നാണ് ലഭിക്കുന്ന വിവരം.

ട്രക്കിന്‍റെ അമിതവേഗമാണ് അപകടകാരണമെന്നാണ് റിപ്പോർട്ടുകൾ.പരുക്കേറ്റ മറ്റുള്ളവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ചിലരുടെ നില അതീവ ഗുരുതരമാണെന്നും സൂചനകളുണ്ട്.

Top