ഒഡീഷയിലെ കട്ടക്കിലുണ്ടായ ബസപകടത്തില്‍ 12 പേര്‍ മരിച്ചു ; 23 പേര്‍ക്ക് പരിക്കേറ്റു

accident

കട്ടക്ക്: ഒഡീഷയിലെ കട്ടക്കിലുണ്ടായ ബസപകടത്തില്‍ 12 പേര്‍ മരിച്ചു. താല്‍ച്ചറില്‍ നിന്നും കട്ടക്കിലേക്ക് പോകുകയായിരുന്ന ബസാണ് മഹാനദി പാലത്തില്‍ നിന്നും മുപ്പത് അടി താഴ്ചയിലേക്ക് മറിഞ്ഞത്. 23 പേര്‍ക്ക് പരിക്കേറ്റു.

കുറുകെ ചാടിയ എരുമയെ ഇടിക്കാതിരിക്കാന്‍ ഡ്രൈവര്‍ പെട്ടെന്ന് ബ്രേക്ക് ചവിട്ടുകയും ബസ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിയുകയുമായിരുന്നു. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് മുഖ്യമന്ത്രി നവീന്‍ പട്‌നായിക് രണ്ടരലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.

Top