ഹിമാചലില്‍ നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 12 മരണം

accident

ഷിംല: ഹിമാചല്‍പ്രദേശില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. സംഭവത്തില്‍ 12 പേര്‍ മരിച്ചു. അപകടത്തില്‍ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. മരിച്ചവരില്‍ നാല് പേര്‍ സ്ത്രീകളാണെന്ന് സ്ഥിരീകരിച്ചു.

ഷിംല ജില്ലയിലെ കുഡ്ഡു എന്ന സ്ഥലത്തു നിന്നും മൂന്ന് കിലോമീറ്റര്‍ അകലെ സനെയിലാണ് അപകടം നടന്നത്. നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചത്. പൊലീസ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടങ്ങിയി.

Top