കോളേജിലെത്തിയ പെരുമ്പാമ്പിനെ നിമിഷങ്ങൾ കൊണ്ട് പിടികൂടി അധ്യാപകന്‍

അലഹബാദ്: അലഹബാദ് ശ്യാം പ്രസാദ് മുഖര്‍ജി ഗവണ്‍മെന്റ് കോളജിലെ ഒരു അധ്യാപകനാണ് ഇപ്പോൾ താരം.

പഠിപ്പിക്കാൻ മാത്രമല്ല പാമ്പിനെ പിടിക്കാനും അറിയാമെന്നും ഈ അധ്യാപകന്‍ തെളിയിച്ചിരിക്കുകയാണ്.

കോളജിലെ ബോട്ടണി വിഭാഗം മേധാവിയായ എന്‍.ബി.സിംഗാണ് ക്യാമ്പസിലേക്ക് എത്തിയ പെരുമ്പാമ്പിനെ പിടികൂടിയത്‌.

12 അടി നീളവും 40 കിലോ ഭാരവുമുള്ള പാമ്പിനെയാണ് സിംഗ് പിടികൂടിയത്.

വ്യാഴാഴ്ച രാവിലെ ക്യാമ്പസില്‍ എത്തിയ പാമ്പ് വിദ്യാര്‍ഥികളെ ആശങ്കയിലാഴ്ത്തിയിരുന്നു. തുടര്‍ന്ന് അധ്യാപകനായ സിംഗ് പാമ്പിനെ പിടിക്കാന്‍ രംഗത്തിറങ്ങുകയായിരുന്നു.

അധ്യാപകനാണെങ്കിലും താന്‍ നിരവധി തവണ പാമ്പിനെ പിടികൂടിയിട്ടുണ്ടെന്നാണ് സിംഗ് പറയുന്നത്.

പാമ്പിനെ പ്രകോപിപ്പിച്ചാല്‍ മാത്രമെ അവ ഉപദ്രവിക്കുവെന്ന് വിദ്യാര്‍ഥികളെ അറിയിക്കാന്‍ കൂടിയാണ് താന്‍ ഈ ദൗത്യം ഏറ്റെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.

Top