അബുദാബിയില്‍ വന്‍ ലഹരി മരുന്ന് വേട്ട; 423 കിലോഗ്രാം ഹെറോയിന്‍ പിടിച്ചെടുത്തു

അബുദാബി: അബുദാബിയില്‍ പൊലീസ് നടത്തിയ മയക്കുമരുന്ന് വേട്ടയില്‍ 423 കിലോഗ്രാം ഹെറോയിന്‍ ഉള്‍പ്പെടെയുള്ള നിരവധി നിരോധിത ഉല്‍പ്പന്നങ്ങള്‍ പിടികൂടി.ക്രിസ്റ്റല്‍ ഡ്രഗ്‌സ്, മയക്കുമരുന്ന് ഗുളികള്‍ തുടങ്ങിയവയും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു.

ലഹരി ഉല്‍പ്പന്നങ്ങള്‍ വാഹനങ്ങളുടെ ഭാഗങ്ങളില്‍ ഒളിപ്പിച്ചായിരുന്നു കടത്തിയിരുന്നത്. മയക്കുമരുന്നുകള്‍ വില്‍പ്പന നടത്തിയിരുന്ന സംഘത്തിലെ 12 പ്രവാസികളെ പൊലീസ് അറസ്റ്റ് ചെയ്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് ഇവരെ പിടികൂടിയത്. അഞ്ച് ലക്ഷത്തോളം കാപ്റ്റഗണ്‍ ഗുളികകള്‍ ഇവരില്‍ നിന്ന് പിടിച്ചെടുത്തു.

Top