ലിബിയയിലെ മിസ്രതയില്‍ കപ്പല്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ 12 പേര്‍ മരിച്ചു

ട്രിപ്പോളി: ലിബിയയില്‍ കപ്പല്‍ തകര്‍ന്ന് അപകടം. സംഭവത്തില്‍ 12 പേര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ട്. ലിബിയയിലെ മിസ്രതയില്‍വെച്ചായിരുന്നു അപകടം നടന്നത്. കപ്പല്‍ പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിയെന്നാണ് വിവരം. കപ്പലിന്റെ അവശിഷ്ടങ്ങള്‍ക്കായുള്ള തെരച്ചില്‍ ആരംഭിച്ചു.

യുഎന്‍ മൈഗ്രേഷന്‍ ഏജന്‍സിയാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്. എന്നാല്‍, സംഭവത്തേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

Top