രാജ്യത്ത് ഒക്ടോബറിൽ വിവിധ സംസ്ഥാനങ്ങളിൽ 12 ദിവസം ബാങ്കുകൾക്ക് അവധി

ക്‌ടോബർ മാസത്തിൽ നിരവധി അവധി ദിനങ്ങളാണുള്ളത്. ബാങ്ക് ഇടപാടുകൾ നടത്തുന്നവർ തീർച്ചയായും ബാങ്ക് അവധികൾ കുറിച്ച് അറിഞ്ഞിരിക്കണം. കാരണം, ഏതെങ്കിലും നിർണായക ബാങ്ക് ഇടപാടുകൾ നടത്താൻ തെരഞ്ഞെടുത്ത ദിനം ബാങ്ക് അവധിയാണെങ്കിൽ ബുദ്ധിമുട്ടും.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാർഗ്ഗനിർദ്ദേശ പ്രകാരം, എല്ലാ ഞായറാഴ്ചയും രണ്ടാം ശനിയും നാലാം ശനിയും രാജ്യത്തെ എല്ലാ ബാങ്കുകളും അവധിയായിരിക്കും. ബാക്കിയുള്ള അവധികൾ പ്രാദേശികമായിരിക്കും. ഓരോരോ സംസ്ഥാനത്തെ അനുസരിച്ചായിരിക്കും അവധികൾ വരുന്നത്. ആർബിഐയുടെ ലിസ്റ്റ് അമുസരിച്ച് ഒക്ടോബറിൽ 12 ദിവസത്തേക്ക് ബാങ്കുകൾ അടഞ്ഞുകിടക്കും.

ഒക്ടോബറിലെ ബാങ്ക് അവധികൾ

ഒക്ടോബർ 2 – തിങ്കൾ – ഗാന്ധി ജയന്തി- ദേശീയ അവധി

ഒക്ടോബർ 12 – ഞായർ – നരക ചതുർദശി

ഒക്ടോബർ 14 – ശനി – മഹാലയ- കൊൽക്കത്തയിൽ ബാങ്കുകൾ അടഞ്ഞുകിടക്കുന്നു.

ഒക്ടോബർ 15 ഞായർ – മഹാരാജ അഗ്രസെൻ ജയന്തി- പഞ്ചാബ്, ഹരിയാന, യുപി, രാജസ്ഥാൻ എന്നിവിടങ്ങളിൽ ബാങ്കുകൾ അടഞ്ഞുകിടക്കും.

ഒക്ടോബർ 18 ബുധൻ – കതി ബിഹു- അസമിൽ ബാങ്കുകൾ അടച്ചിരിക്കുന്നു.

ഒക്ടോബർ 19 – വ്യാഴം – സംവത്സരി ഫെസ്റ്റിവൽ- ഗുജറാത്ത്

ഒക്ടോബർ 21 ശനി -ദുർഗാ പൂജ, മഹാ സപ്തമി- ത്രിപുര, അസം, മണിപ്പൂർ, ബംഗാൾ എന്നിവിടങ്ങളിൽ ബാങ്കുകൾ അടച്ചിരിക്കുന്നു.

ഒക്ടോബർ 22 – ഞായർ – മഹാ അഷ്ടമി

ഒക്‌ടോബർ 23 – തിങ്കൾ – ദസറ മഹാനവമി/ആയുധ പൂജ/ദുർഗാപൂജ/വിജയ ദശമി- ത്രിപുര, കർണാടക, ഒറീസ, തനിൽനാട്, ആസാം, ആന്ധ്രാപ്രദേശ്, കാൺപൂർ, കേരളം, ജാർകാഹണ്ട്, ബിഹാർ എന്നിവിടങ്ങളിൽ ബാങ്കുകൾ അടഞ്ഞുകിടക്കുന്നു.

ഒക്ടോബർ 24 – ചൊവ്വ – ദസറ/വിജയ ദശമി/ദുർഗാ പൂജ- ആന്ധ്രാപ്രദേശ്, മണിപ്പൂർ ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലും ബാങ്കുകൾ അടഞ്ഞുകിടക്കുന്നു.

ഒക്ടോബർ 28 – ശനി – ലക്ഷ്മി പൂജ- ബംഗാളിൽ ബാങ്കുകൾ അടഞ്ഞുകിടക്കുന്നു.

ഒക്ടോബർ 31 – ചൊവ്വ – സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മദിനം- ഗുജറാത്തിൽ ബാങ്കുകൾ അടഞ്ഞുകിടക്കുന്നു.

Top