12 ദിവസം പ്രായമായ കുട്ടിയെ പിതാവ് തട്ടിക്കൊണ്ടു പോയി

കോഴിക്കോട്: നവജാത ശിശുവിനെ തട്ടിക്കൊണ്ടു പോയതായി പരാതി. 12 ​ദിവസം പ്രായമുള്ള കുഞ്ഞിനെ കടത്തിക്കൊണ്ടു പോയെന്ന് കുട്ടിയുടെ അമ്മയാണ് പരാതി നൽകിയത്. മലപ്പുറം മങ്കട സ്വദേശിനിയാണ് ഭർത്താവിനും ഭർതൃ മാതാവിനുമെതിരെ പരാതി നൽകിയത്. പൂളക്കടവ് സ്വദേശി ആദില്‍, മാതാവ് സാക്കിറ എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

ബം​ഗളൂരുവിലേക്ക് കൊണ്ടു പോകുന്നതിനിടെ ബത്തേരിയിൽ വച്ച് കുഞ്ഞിനെ കണ്ടെത്തി. കുടുംബ വഴക്കിനെ തുടർന്ന് കുട്ടിയെ തട്ടിക്കൊണ്ടു പോവുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.

Top