കഴിഞ്ഞ ഒരു മാസത്തിനിടയില്‍ ജോലി നഷ്ടമായത് 12.2 കോടി ഇന്ത്യക്കാര്‍ക്ക്

ന്യൂഡല്‍ഹി: കോവിഡ് വ്യാപനവും ലോക്ഡൗണും മൂലം കഴിഞ്ഞ ഒരു മാസത്തിനിടയില്‍ ജോലി നഷ്ടമായത് 12.2 കോടി ഇന്ത്യക്കാര്‍ക്കാണ്. ഇന്ത്യന്‍ സമ്പദ്ഘടന നിരീക്ഷിക്കുന്ന സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കണോമി(സിഎംഐഇ) എന്ന സ്വകാര്യസ്ഥാപനത്തിന്റെ റിപ്പോര്‍ട്ടിലാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്.ഏപ്രിലില്‍ 27-ന് വിവിധ സംസ്ഥാനങ്ങളിലായി 5800 വീടുകളില്‍ സര്‍വേ നടത്തിയാണ് സിഎംഐഇ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

കോവിഡ് 19 പ്രതിസന്ധി ഏറ്റവും രൂക്ഷമായി ബാധിച്ചത് ദിവസവേതനക്കാരെയും ചെറുകിട ബിസിനസ്സില്‍ ജോലി ചെയ്യുന്നവരെയുമാണെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

10.4 കോടി ഇന്ത്യക്കാര്‍ ലോകബാങ്ക് നിര്‍ണയിക്കുന്ന ദാരിദ്ര്യ രേഖയ്ക്ക് താഴെയാകാനുള്ള സാധ്യതയുണ്ടെന്ന് ഐക്യരാഷ്ട്ര സഭയുടെ സര്‍വകലാശാല പഠനം ചൂണ്ടിക്കാട്ടി ഐപിഇ ഗ്ലോബല്‍ ഡയറക്ടര്‍ അശ്വജിത് സിങ് പറയുന്നത്.
ഇതിന്റെ ഫലമായി ദാരിദ്ര്യത്തില്‍ കഴിയുന്നവര്‍ 60 ശതമാനത്തില്‍ നിന്ന 68 ശതമാനമായി ഉയരുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ പത്തു വര്‍ഷമായി ഇന്ത്യന്‍ സാമ്പത്തികരംഗം മെല്ലെപ്പോക്കിലാണ്. കോവിഡ് വ്യാപനം തടയുന്നതിനായി മാര്‍ച്ച് 25-ന് രാജ്യമെമ്പാടും നിലവില്‍ വന്ന ലോക്ക്ഡൗണ്‍ അതിന്റെ ആഘാതം വര്‍ധിപ്പിക്കുകയും ചെയ്തു. അതുകൊണ്ട് തന്നെയാണ് രോഗവ്യാപനം ഒന്നര ലക്ഷം പിന്നിട്ടുമ്പോഴും ലോക്ക്ഡൗണ്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാകുന്നത്.

Top