12 bodies found in Mexican tourist town: officials

മെക്‌സിക്കോസിറ്റി: മെക്‌സിക്കോയിലെ മാന്‍സാനില്ലോ നഗരത്തില്‍ നിന്നു 12 പേരുടെ അംഗഭംഗം വന്ന മൃതദേഹം കണ്ടെത്തി. മയക്കുമരുന്ന മാഫിയകളുടെ സംഘര്‍ഷത്തില്‍ മരിച്ചവരാണ് ഇവരെന്നാണ് പൊലീസ് നിഗമനം.

ശനിയാഴ്ച ചിഹാറ്റ്‌ലാനിലെ റോഡില്‍ ഉപേക്ഷിക്കപ്പെട്ട ടാക്‌സി കാറില്‍ നിന്ന് ആറു പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. ഇതില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നു.

തുടര്‍ന്ന് ഞായറാഴ്ച വനമേഖലയില്‍നിന്നാണ് മറ്റ് അഞ്ചു പേരുടെ മൃതദേഹം കണ്ടെത്തിയതെന്നും പൊലീസ് പറഞ്ഞു. മയക്കുമരുന്നുമാഫിയകള്‍ എതിരാളികളെ കൊലപ്പെടുത്തി പൊതുസ്ഥലങ്ങളില്‍ ഉപേക്ഷിക്കുന്നത് മെക്‌സിക്കോയില്‍ പതിവാണ്. എതിരാളികളില്‍ ഭീതിവിതയ്ക്കാനാണ് ഇങ്ങനെ ചെയ്യുന്നത്.

Top