Ragbi team

കോഴിക്കോട് :റഗ്ബി ടീമിന്‌ കേരള സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ അംഗീകാരം ലഭിക്കുന്നതിന് ആവശ്യമായ രേഖകള്‍ പരിശോധിച്ച് ഉടന്‍ നടപടി സ്വീകരിക്കുമെന്ന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി പി ദാസന്‍ പറഞ്ഞു.ഇതിന്റെ ആദ്യപടിയായി കേരള റഗ്ബി താരങ്ങള്‍ക്ക് സ്‌പോര്‍ട്‌സ് കിറ്റ് നല്‍കി.
അടുത്ത് ചേരുന്ന ബോര്‍ഡ് മീറ്റിങില്‍ അംഗീകാരം നല്‍കുന്നതും റഗ്ബി താരങ്ങള്‍ക്ക് ഗ്രാന്റ് നല്‍കുന്നതും സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനമെടുക്കുമെന്നും ടി.പി.ദാസന്‍ കൂട്ടിച്ചേര്‍ത്തു.

Top