priyanka gandhi vinaya katiyar up election.

ന്യൂഡല്‍ഹി: ബിജെപി ഉത്തര്‍പ്രദേശ് എംപിയുടെ വിവാദ പരാമര്‍ശത്തിനെതിരെ പ്രിയങ്ക ഗാന്ധി.

‘പ്രിയങ്ക അത്ര സുന്ദരിയല്ലെന്നും പ്രിയങ്കയേക്കാള്‍ സൗന്ദര്യമുള്ളവര്‍ ബിജെപിയില്‍ ഉണ്ടെന്നുമുള്ള ‘ കത്യാറിന്റെ പരാമര്‍ശത്തിനു മറുപടിയുമായാണ് പ്രിയങ്ക രംഗത്തെത്തിരിക്കുന്നത്.

കത്യാറിന്റെ വാക്കുകള്‍ കേട്ടു താന്‍ പൊട്ടിച്ചിരിക്കുകയായിരുന്നെന്നു പ്രിയങ്ക ഗാന്ധി പറഞ്ഞു. കൂടാതെ ബിജെപിക്ക് സ്ത്രീകളോടുള്ള മനോഭാവമാണ് ഈ പരാമര്‍ശത്തിലൂടെ വ്യക്തമായതെന്നും പ്രിയങ്ക അഭിപ്രായപ്പെട്ടു.

മോശവും തരംതാണതുമായ പരാമര്‍ശമാണു വിനയ് കത്യാര്‍ നടത്തിയതെന്നും ഇക്കാര്യത്തില്‍ പ്രധാനമന്ത്രി മാപ്പ് പറയണമെന്നും കോണ്‍ഗ്രസ് വക്താവ് ആര്‍.എസ്. സുര്‍ജേവാല ആവശ്യപ്പെട്ടു.

അതേസമയം, അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്ന പതിവു പ്രസ്താവനയുമായി തിരഞ്ഞെടുപ്പ് അടുത്തതോടെ ബിജെപി രംഗത്തെത്തി. രാമക്ഷേത്ര നിര്‍മാണം ബിജെപിയുടെ പ്രധാന ലക്ഷ്യമാണെന്നു പറഞ്ഞു വിഷയം മറന്നിട്ടില്ലെന്നു വോട്ടര്‍മാരെ ധരിപ്പിച്ച ബിജെപി സംസ്ഥാന അധ്യക്ഷന്‍ കേശവ് പ്രസാദ് പിന്നീടു നിലപാടു മാറ്റി.

Top