cabinet gives ex post facto approval for interest waiver for nov dec

pm-modi

ന്യൂഡല്‍ഹി: കര്‍ഷകര്‍ സഹകരണ ബാങ്കുകളില്‍ നിന്നെടുത്തിട്ടുള്ള കാര്‍ഷിക വായ്പകളുടെ രണ്ട് മാസത്തെ പലിശ കേന്ദ്രം തിരിച്ചുനല്‍കും.

നവംബര്‍, ഡിസംബര്‍ മാസങ്ങളിലെ പലിശയാകും നല്‍കുക.നബാര്‍ഡ് വഴി നല്‍കാനാണ് മന്ത്രിസഭാ തീരുമാനം.നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് കര്‍ഷകസമൂഹത്തിനിടയിലുണ്ടായ പ്രതിസന്ധി കണക്കിലെടുത്താണ് സര്‍ക്കാരിന്റെ തീരുമാനം.

ഡല്‍ഹിയില്‍ ലോകനിലവാരത്തിലുള്ള കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മ്മിക്കാനും മന്ത്രിസഭാ തീരുമാനിച്ചു.പ്രഗതി മൈതാനത്താണ് 2254 കോടി രൂപ ചിലവില്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ സ്ഥാപിക്കുക.

ഐ.ഐ.എം ഭേദഗതി ബില്ലിനും മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ഇതനുസരിച്ച് ഐ.ഐ.എമ്മുകള്‍ക്ക് ഇനി വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന ഡിപ്ലോമയ്ക്ക് പകരം ബിരുദം നല്‍കാന്‍ സ്ഥാപനങ്ങള്‍ക്ക് അധികാരം ലഭിക്കും.

Top