heavy rain in georgia

ജോര്‍ജിയ: അമേരിക്കയിലെ ജോര്‍ജിയയിലുണ്ടായ മഴയിലും കൊടുങ്കാറ്റിലും 14 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു.

ജോര്‍ജിയയിലെ തെക്കന്‍ പ്രദേശത്തുള്ള ബ്രൂക്ക്‌സ്, ബെറിന്‍, കുക്ക് എന്നിവിടങ്ങളിലാണ് കൊടുങ്കാറ്റ് ആഞ്ഞടിച്ചത്. ജോര്‍ജിയയിലെ ഏഴു സ്ഥലങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിച്ചിട്ടുണ്ട്.

മിസിസിപ്പിയില്‍ കൊടുങ്കാറ്റിനെ തുടര്‍ന്ന് ശനിയാഴ്ച നാലു പേര്‍ മരിച്ചിരുന്നു. കൂടുതല്‍ സംസ്ഥാനങ്ങളില്‍ കാറ്റു വീശാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Top