triphi deasai intends to visit sabarimala

മുംബൈ : താന്‍ ശബരിമലയില്‍ പോകുന്നുണ്ടെങ്കില്‍ പരസ്യമായി പ്രഖ്യാപിക്കുകയും പൊലീസിനെയും സര്‍ക്കാരിനെയും അറിയിക്കുകയും ചെയ്യുമെന്നു ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. ഇപ്പോള്‍ താന്‍ പുണെയില്‍ തന്നെയുണ്ടെന്നും തൃപ്തി അറിയിച്ചു.

തൃപ്തി ദേശായി ശബരിമലയിലേക്കു പുറപ്പെട്ടുവെന്ന അഭ്യൂഹം പ്രചരിച്ച സാഹചര്യത്തിലാണു വിശദീകരണം.

ശബരിമലയില്‍ പോകാന്‍ തന്നെയാണു തീരുമാനമെന്നും ഉടന്‍ തീയതി പ്രഖ്യാപിക്കുമെന്നും അവര്‍ പറഞ്ഞു.
തന്നോടെപ്പം മഹാരാഷ്ട്രയില്‍ നിന്നുള്ള ഭൂമാതാ ബ്രിഗേഡ് സംഘടനയിലെ, നൂറോളം വനിതാ പ്രവര്‍ത്തകര്‍ ഒപ്പമുണ്ടാകുമെന്നും തൃപ്തി അറിയിച്ചു.

തങ്ങളുടെ ശബരിമല ദര്‍ശനത്തില്‍ പല കോണുകളില്‍ നിന്ന് എതിര്‍പ്പുണ്ടെന്നു മനസ്സിലാക്കുന്നു. എതിര്‍ക്കുന്നവര്‍ക്ക് അവരുടെ വാദം പറയാനുള്ള അവകാശമുണ്ട്.

സ്വാമി അയ്യപ്പനെ ബഹുമാനിക്കുന്ന ആളാണു താനെന്നും സ്ത്രീ പ്രവേശനത്തിനുള്ള അനുമതിക്കായാണു ശ്രമംമെന്നും അവര്‍ പറഞ്ഞു.

ഇന്ത്യന്‍ ഭരണഘടനയില്‍ വിശ്വസിക്കുന്ന ആളെന്ന നിലയില്‍ അതനുസരിച്ചു തന്നെയാണു പ്രവര്‍ത്തിക്കുന്നതെന്നും തൃപ്തി പറഞ്ഞു.

തൊടുപുഴയില്‍ തൃപ്തിയെ കണ്ടതായി ശബരിമല തീര്‍ഥാടകന്‍ പത്തനംതിട്ട ജില്ലാ സ്‌പെഷല്‍ ബ്രാഞ്ചില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഇന്നലെ പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളില്‍ പൊലീസ് ജാഗ്രതാനിര്‍ദേശം നല്‍കിയിരുന്നു.

Top