Delhi Tailor, Father Of 5, Confesses To Sexually Assaulting Hundreds Of Girls: Police

arrest

ന്യൂഡല്‍ഹി: പതിന്നാലു വര്‍ഷത്തിനിടെ 10-14 ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തിയ മുപ്പത്തിയെട്ടുകാരന്‍ അറസ്റ്റില്‍ .
അഞ്ചു കുട്ടികളുടെ പിതാവായ സുനില്‍ റസ്‌തോഗിയെന്ന തയ്യല്‍ക്കാരനെ പൊലീസ് പിടികൂടിയത്.

ഡല്‍ഹിക്കകത്തും പുറത്തുമായി യാത്രകള്‍ നടത്തിയിട്ടുള്ള റസ്‌തോഗി, മാതാപിതാക്കള്‍ വസ്ത്രങ്ങള്‍ തന്നു വിട്ടിട്ടുണ്ടെന്നതടക്കമുള്ള കാര്യങ്ങള്‍ പറഞ്ഞ് കുട്ടികളെ ഒഴിഞ്ഞ സ്ഥലങ്ങളിലേക്കു കൂട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തുകയായിരുന്നത്.

ഈ രീതിയിലുള്ള കേസ് 2013ലാണ് ആദ്യമായി രജിസ്റ്റര്‍ ചെയ്തത്. മൂന്ന് വര്‍ഷമായി പൊലീസ് നിരന്തരമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് സുനില്‍ രസ്‌തോഗിയെ പിടികൂടിയത്.

ജയിലിനകത്തും പുറത്തുമുള്ളവരും സിസിടിവി ദൃശ്യങ്ങളും എല്ലാം പരിശോധിച്ച് സ്ഥിരമായി ബാലികമാരെ ബലാല്‍സംഗം ചെയ്യുന്നയാളെ വലയിലാക്കാനായിരുന്നു പൊലീസിന്റെ ശ്രമം.

2013ലാണ് ന്യൂ അശോക് നഗറില്‍ വെച്ച് തങ്ങളെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി രണ്ടു പെണ്‍കുട്ടികളുടെ വ്യത്യസ്ത പരാതികള്‍ ലഭിച്ചത്. രണ്ടും ഒരേ രീതിയിലുള്ളതായിരുന്നു. പുതിയ വസ്ത്രങ്ങള്‍ തരാമെന്ന് പറഞ്ഞ് ചുവന്ന ജാക്കറ്റും നീല ജീന്‍സും ധരിച്ചയാള്‍ തങ്ങനെ വിജനമായ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി എന്നായിരുന്നു പെണ്‍കുട്ടികള്‍ നല്‍കിയ മൊഴി. പെണ്‍കുട്ടികള്‍ കരയുമ്പോള്‍ ഇയാള്‍ ക്രൂരമായി ചിരിക്കുമെന്നും മൊഴിയില്‍ പറയുന്നുണ്ട്.

റസ്‌തോഗിയക്ക് മൂന്നു പെണ്‍കുട്ടികളും രണ്ടു ആണ്‍കുട്ടികളുമാണുള്ളത്. ഇയാള്‍ ഇവരെ ഇയാള്‍ ലൈംഗികാവശ്യത്തിന് ഉപയോഗിച്ചിരുന്നോ എന്ന് പൊലീസ് പരിശോധിച്ചുവരികയാണ്. ചുവന്ന ജാക്കറ്റും നീല ജീന്‍സും ധരിച്ചാല്‍ ഇയാളെ പൊലീസ് പിടികൂടില്ല എന്ന് ഇയാള്‍ വിശ്വസിച്ചിരുന്നതായും പൊലീസ് പറഞ്ഞു. മറ്റു പല പെണ്‍കുട്ടികളെയും പീഡിപ്പിച്ചതായി ഇയാള്‍ കുറ്റസമ്മതം നടത്തിയിട്ടുണ്ട്.

2004ല്‍ അയല്‍വാസിയായ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് ഇയാളെ നാട്ടുകാര്‍ മര്‍ദിച്ചിരുന്നു.

Top