akhilesh claims samajwadi party mlas support amar-singh says signatures forged

ന്യൂഡല്‍ഹി: സമാജ് വാദി പാര്‍ട്ടിയുടെ ഭൂരിപക്ഷം എം.എല്‍.എമാരും തങ്ങള്‍ക്കൊപ്പമാണെന്ന് കാട്ടി അഖിലേഷ് യാദവ് തിരഞ്ഞെടുപ്പ് കമ്മീഷന്‌ സമര്‍പിച്ച രേഖയിലെ ഒപ്പുകള്‍ വ്യാജമാണെന്ന് അമര്‍ സിങ്.

ഭൂരിപക്ഷത്തിന്റെ പിന്തുണയുണ്ടെന്നു കരുതി പാര്‍ട്ടി ചിഹ്നമായ സൈക്കിള്‍ സ്വന്തമാക്കാനാവില്ല എന്നും സിങ് പറഞ്ഞു.

സര്‍ക്കാര്‍ രൂപീകരിക്കുമ്പോഴാണ് ഭൂരിഭാഗം എംഎല്‍എമാരുടെ പിന്തുണ ആവശ്യം. അല്ലാതെ പാര്‍ട്ടി ചിഹ്നം നേടാനല്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തിരഞ്ഞെടുപ്പ് കമ്മിഷനില്‍ എല്ലാ രേഖകളും സമര്‍പ്പിച്ചിട്ടുണ്ടെന്ന് അഖിലേഷ്‌ പക്ഷമായ രാംഗോപാല്‍ യാദവ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

ഭൂരിപക്ഷം എംഎല്‍എമാരും തങ്ങള്‍ക്കൊപ്പമാണെന്നും അഖിലേഷ് യാദവ് നയിക്കുന്ന എസ് പിയാണ് ശരിക്കും സമാജ് വാദി പാര്‍ട്ടിയെന്നും രാംഗോപാല്‍ അഭിപ്രായപ്പെട്ടിരുന്നു.

Top