katju predicts BJP rout in UP places bet on Akhilesh led SP

ലക്‌നൗ: വരാന്‍ പോകുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള സമാജ്‌വാദി പാര്‍ട്ടി ബിജെപിയെ കെട്ടുകെട്ടിക്കുമെന്നു ജസ്റ്റിസ് മര്‍ക്കണ്ഡേയ കട്ജു.തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്.

യുപിയില്‍ ഭരണ തുടര്‍ച്ചയുണ്ടാകുമെന്നും മായാവതിയുടെ ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടിക്കും പിന്നില്‍ ബിജെപി മൂന്നാം സ്ഥാനത്താകുമെന്നാണ് ജസ്റ്റിസ് കട്ജുവിന്റെ പ്രവചനം.

അസഹിഷ്ണുതാ വിവാദവും നോട്ട് അസാധുവാക്കല്‍ നടപടിയും ഉത്തര്‍പ്രദേശിലെ വോട്ടര്‍മാരെ ബിജെപിക്ക് എതിരാക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇതേഘടകങ്ങള്‍ അഖിലേഷ് യാദവ് നേതൃത്വം നല്‍കുന്ന സമാജ്‌വാദി പാര്‍ട്ടിക്ക് ഭരണത്തുടര്‍ച്ച ഉറപ്പുവരുത്തുമെന്നും അദ്ദേഹം പ്രവചിക്കുന്നു.

”സമാജ്‌വാദി പാര്‍ട്ടിയിലെ പിളര്‍പ്പ് അവരുടെ തിരഞ്ഞെടുപ്പ് വിജയ സാധ്യതകളെ ബാധിക്കുമെന്നാണ് പൊതു അഭിപ്രായം. എന്റെ അഭിപ്രായത്തില്‍ ഇത് അവരുടെ സാധ്യതകളെ വര്‍ധിപ്പിക്കുകയേയുള്ളൂ. പാര്‍ട്ടി ഏതാണ്ട് പൂര്‍ണമായും അഖിലേഷിന് പിന്നിലുണ്ട്. അതുകൊണ്ടുതന്നെ സമാജ്‌വാദി പാര്‍ട്ടി പിളര്‍ന്നുവെന്ന് പറയാനാകില്ല. പാര്‍ട്ടിയുെട കെട്ടുപാടുകള്‍ക്ക് അതീതനായ യുവത്വം തുളുമ്പുന്ന ഊര്‍ജസ്വലനായ നേതാവെന്ന അഖിലേഷിന്റെ പ്രതിച്ഛായയും അവര്‍ക്ക് തുണയാകും” കട്ജു കുറിച്ചു.

അസഹിഷ്ണുതാ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശിലെ മുസ്!ലിംകള്‍ ഒന്നാകെ അഖിലേഷിന് പിന്നില്‍ അണിനിരക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പഴയ സമാജ്‌വാദി പാര്‍ട്ടിയില്‍നിന്ന് വിഭിന്നമായി പുതിയ പാര്‍ട്ടിയെന്ന കാഴ്ചപ്പാടാണ് അഖിലേഷിന്റെ നേതൃത്വത്തിലുള്ള സമാജ്‌വാദി പാര്‍ട്ടിയേക്കുറിച്ച് ജനങ്ങള്‍ക്കുള്ളത്. ഇതുവരെ ‘പിതാവും ബന്ധുക്കളും ചേര്‍ന്ന് ബന്ധിച്ചിട്ടിരിക്കുന്ന മുഖ്യമന്ത്രി’ എന്നായിരുന്നു അഖിലേഷിനെ കുറിച്ചുള്ള കാഴ്ചപ്പാടെങ്കില്‍, ഇപ്പോള്‍ അദ്ദേഹം സര്‍വസ്വതന്ത്രനായ നേതാവാണ് കട്ജു പറയുന്നു

Top