UAE investment in india increased

യുഎഇ ഇന്ത്യയില്‍ നടത്തിയ വിദേശ നിക്ഷേപം 2016ല്‍ ഒമ്പതു മാസംകൊണ്ട് നൂറ് കോടി ഡോളര്‍ വര്‍ധിച്ചെന്ന് ഇന്ത്യയിലെ യുഎഇ അംബാസിഡര്‍ അഹദ് അല്‍ ബന്ന. ദുബായ് എക്കണോമിക് ഡെവലപ്‌മെന്റിന്റെ ഏജന്‍സിയായ ദുബായ് ഇന്‍വെസ്റ്റ്‌മെന്റ് ഡെവലപ്‌മെന്റ് ഏജന്‍സി മോറിസണ്‍ മേനോനുമായി ചേര്‍ന്ന് ഡല്‍ഹി താജ് പാലസില്‍ സംഘടിപ്പിച്ച ദുബായ് എഫ്ഡിഐ ഇന്ത്യ ബിസിനസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയിലേക്കുള്ള യുഎഇ കമ്പനികളുടെ നിക്ഷേപങ്ങളില്‍ കഴിഞ്ഞ വര്‍ഷം 10 ബില്യണ്‍ യുഎസ് ഡോളറിലധികം വളര്‍ച്ച കൈവരിച്ചു്.
അതില്‍ അബുദാബി കിരീടാവകാശിയും യുഎഇ സൈനിക വിഭാഗം ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ഹിസ് ഹൈനസ് മൊഹദ് ബിന്‍ സയിദ് അല്‍ നഹ്യാന്‍ ഫെബ്രുവരിയില്‍ നടത്തിയ സന്ദര്‍ശനത്തിനു ശേഷം യുഎഇയുടെ വിദേശ നിക്ഷേപം ഒരു ബില്യണ്‍ യുഎസ് ഡോളറില്‍ അധികമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Top