ഭോപ്പാല്‍: മധ്യപ്രദേശിലെ ഷിയോപുര്‍ ജില്ലയിലെ എസ്ബിഐ ശാഖയില്‍നിന്നു കിട്ടിയ 2000 രൂപ നോട്ടുകളില്‍ ഗാന്ധിജിയുടെ ചിത്രമില്ല.
ബാങ്കില്‍നിന്നു പണം സ്വീകരിച്ച കര്‍ഷകനാണ് ഇത്തരത്തിലുള്ള നോട്ടുകള്‍ ലഭിച്ചത്. എന്നാല്‍ ഇത് കള്ളനോട്ടുകളല്ലെന്നും അച്ചടിയിലുണ്ടായ പിശകാണ് ഇതിനു കാരണമെന്നും ബാങ്ക് അധികൃതര്‍ വ്യക്തമാക്കി.
അച്ചടി പിശുക്കുവന്ന നോട്ടുകള്‍ തിരിച്ചെടുക്കുമെന്നും അധികൃതര്‍ അറിയിച്ചു.