maruti suzuki ignis bookings open january

maruti-ignis

മാരുതി സുസുക്കിയുടെ പ്രീമിയം ഡീലര്‍ഷിപ്പായ നെക്‌സയിലേക്ക് എത്തുന്ന മൂന്നാമത്തെ മോഡല്‍ ഇഗ്‌നിസ് ഇന്നുമുതല്‍ ബുക്ക് ചെയ്യാം.

ഈ മാസം 13 ന് പുറത്തിറങ്ങുന്ന ഇഗ്നിസ് പതിനൊരായിരം രൂപ നല്‍കിയാണ് ബുക്ക് ചെയ്യേണ്ടത്. പെട്രോള്‍ പതിപ്പിന് ആറു മുതല്‍ ഏഴ് ആഴ്ച്ച വരെയും ഡീസല്‍ പതിപ്പിന് ഏഴു മുതല്‍ എട്ടു ആഴ്ച്ചവരെയുമാണ് കാത്തിരിക്കേണ്ടത്.

ഓട്ടമാറ്റിക്ക്, മാനുവല്‍ വകഭേദങ്ങളില്‍ പെട്രോള്‍ ഡീസല്‍ പതിപ്പുകള്‍ ലഭ്യമാണ്. പതിനൊന്ന് വകഭേദങ്ങളിലായി ഒമ്പത് കളറുകളില്‍ ഇഗ്‌നിസ് ലഭിക്കും.

മാരുതിയുടെ ആദ്യ ക്രോസ്ഓവര്‍ എന്ന ലേബലില്‍ പുറത്തിറങ്ങുന്ന ഇഗ്‌നിസിന് കോംപാക്റ്റ് എസ് യു വി വിറ്റാര ബ്രെസയ്ക്ക് മികച്ച പ്രതികരണം ലഭിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

4.5 ലക്ഷം മുതല്‍ 8 ലക്ഷം വില വരെ ഇഗ്‌നിസിന് പ്രതീക്ഷിക്കുന്നു. നിര്‍മാണ നിലവാരത്തിലും ഫീച്ചറുകളിലും മാരുതിയുടെ മികച്ച വാഹനങ്ങളിലൊന്നായിരിക്കും ഇത്.

ബലേനോ ഹാച്ച്ബാക്കിന്റെ അതേ പ്ലാറ്റ്‌ഫോമില്‍ നിര്‍മ്മിച്ചിരിക്കുന്ന ഇഗ്‌നിസില്‍ സുരക്ഷയ്ക്കായി എബിഎസ്, ഇബിഡി എയര്‍ബാഗ്, ഹില്‍ ഡിസന്റ് കണ്‍ട്രോള്‍, റിവേഴ്‌സ് പാര്‍ക്കിങ് ക്യാമറ എന്നിവയുണ്ട്.

ഹര്‍മെന്‍ കര്‍ഡോണ്‍ മ്യൂസിക് സിസ്റ്റമാണ് കാറില്‍ ഉപയോഗിച്ചിരിക്കുന്നത്. ഹര്‍മെന്‍ മ്യൂസിക് സിസ്റ്റം ഘടിപ്പിക്കുന്ന ആദ്യ മാരുതി വാഹനവും ഇഗ്‌നിസാണ്. സ്മാര്‍ട്ട്‌ഫോണ്‍ ഇന്റഗ്രേറ്റ് ചെയ്യാവുന്ന മ്യൂസിക് സിസ്റ്റത്തില്‍ ആപ്പിള്‍ കാര്‍പ്ലെയുമുണ്ടാകും.

നാലുമീറ്ററില്‍ താഴെ നീളമുണ്ടാകുന്ന സബ്‌കോംപാക്റ്റ് വിഭാഗത്തിലേക്കാണ് ഇഗ്‌നിസ് എത്തുന്നത്. കാറിന് 3679 എംഎം നീളവും 1660 എംഎം വീതിയുമുണ്ട്. 1.2 ലീറ്റര്‍ പെട്രോള്‍ എന്‍ജിന്‍ കൂടാതെ 1.3 ലീറ്റര്‍ മള്‍ട്ടി ജെറ്റ് എന്‍ജിനുമായാണ് ഇഗ്‌നിസ് എത്തുക.

മാരുതി നെക്‌സയുടെ വൈബ് സൈറ്റില്‍ മൂന്നാമത്തെ വാഹനമായി ഇഗ്‌നിസ് സ്ഥാനം പിടിച്ചുകഴിഞ്ഞു.

Top