turkey and russia agree nationwide syria

അസ്താന: സിറിയയില്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നു.റഷ്യയും തുര്‍ക്കിയും തമ്മിലുള്ള സംയുക്ത ധാരണയായിലാണ് സിറിയയില്‍ വെടിനിര്‍ത്താല്‍ കരാര്‍ നിലവില്‍ വന്നത്.

ഇതുപ്രകാരം അര്‍ധരാത്രി മുതല്‍ രാജ്യത്ത് വെടിനിര്‍ത്തല്‍ നിലവില്‍ വന്നതായി തുര്‍ക്കി വാര്‍ത്താ ഏജന്‍സിയായ അനദോലു റിപ്പോര്‍ട്ട് ചെയ്തു.

ഖസാകിസ്താന്‍ തലസ്ഥാനമായ അസ്താനയില്‍ നടന്ന ചര്‍ച്ചയിലാണ് വെടിനിര്‍ത്തല്‍ സംബന്ധിച്ച രാഷ്ട്രീയ സമവായം ഉരിത്തിരിഞ്ഞത്. അതേസമയം, തുര്‍ക്കി വിദേശകാര്യ മന്ത്രാലയം വെടിനിര്‍ത്തല്‍ വാര്‍ത്തയെ കുറിച്ച് പ്രതികരിച്ചിട്ടില്ല.

ഭീകരവാദികളായി റഷ്യയും തുര്‍ക്കിയും മുദ്രകുത്തിയിട്ടുള്ള സംഘടനകള്‍ വെടിനിര്‍ത്തല്‍ ധാരണയില്‍ ഉള്‍പ്പെടുന്നില്ല.

ഭീകരസംഘടനയായ ഐ.എസും തുര്‍ക്കിയുടെ ശത്രുവായ കുര്‍ദിഷ് ഡെമോക്രറ്റിക് പാര്‍ട്ടിയും ആണ് ധാരണക്ക് പുറത്തുള്ളത്. സമാധാന ചര്‍ച്ചയെ കുറിച്ച് അറിയില്ലെന്ന് വിമതരും പ്രതികരിച്ചു.

സിറിയന്‍ വിഷയത്തില്‍ സമാധാന ചര്‍ച്ചയാകാമെന്ന് കഴിഞ്ഞയാഴ്ച മോസ്‌കോയില്‍ നടന്ന വിദേശകാര്യ മന്ത്രിമാരുടെ ചര്‍ച്ചയില്‍ റഷ്യയും തുര്‍ക്കിയും ഇറാനും ധാരണയിലെത്തിയിരുന്നു.

റഷ്യയുടെ ഇടപെടലിനെ സ്വാഗതം ചെയ്ത ഐക്യരാഷ്ട്ര സഭ ഫെബ്രുവരിയില്‍ ജനീവ സമാധാന ചര്‍ച്ചകള്‍ ആരംഭിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

സിറിയന്‍ യുദ്ധത്തില്‍ 2011 മുതല്‍ കഴിഞ്ഞ ഏപ്രില്‍ വരെ നാലു ലക്ഷം പേര്‍ കൊല്ലപ്പെട്ടുവെന്ന് യു.എന്‍ നിയോഗിച്ച പ്രത്യേക പ്രതിനിധിയുടെ റിപ്പോര്‍ട്ട്.

Top