viral v acharya appointed as deputy governor of rbi

മുംബൈ: റിസര്‍വ് ബാങ്കിന്റെ നാല് ഡെപ്യൂട്ടി ഗവര്‍ണര്‍മാരില്‍ ഒരാളായി വൈറല്‍ വി ആചാര്യയെ കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു.

മൂന്ന് വര്‍ഷത്തേക്കാണ് ആചാര്യയെ ഡെപ്യൂട്ടി ഗവര്‍ണറായി നിയമിച്ചത്.ഊര്‍ജിത് പട്ടേല്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറായി ചുമതലയേറ്റതിന് ശേഷം ഡെപ്യൂട്ടി ഗവര്‍ണറുടെ ഒരു ഒഴിവുണ്ടായിരുന്നു. ഈ സ്ഥാനത്തേക്കാണ് വൈറല്‍ വി ആചാര്യയെ നിയമിച്ചത്.

ഒഴിവ് നികത്തുന്നതിനായി സെപ്തംബര്‍ 29 ന് ആയിരുന്നു റിസര്‍വ് ബാങ്ക് അപേക്ഷ ക്ഷണിച്ചത്. തുടര്‍ന്ന് വന്ന 90 അപേക്ഷകരില്‍ നിന്നാണ് ആചാര്യയെ തിരഞ്ഞെടുത്തത്.

എന്‍.എസ് വിശ്വാനന്ദന്‍, എസ്.എസ് മുംദ്ര, ആര്‍ ഗാന്ധി എ്ന്നിവരാണ് റിസര്‍വ് ബാങ്കിന്റെ മറ്റ് മൂന്ന് ഡെപ്യൂട്ടി ഗവര്‍ണര്‍മാര്‍.

ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയിലെ സാമ്പത്തിക ശാസ്ത്ര പ്രൊഫസറാണ് വൈറല്‍ വി ആചാര്യ.

Top