Toxic liquor kills at least 26 in Pakistan

ലാഹോര്‍: പാകിസ്ഥാനില്‍ ക്രിസ്മസ് ദിനത്തിലുണ്ടായ മദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 26 ആയി.

ചികിത്സയിലായിരുന്ന 10 പേര്‍ കൂടി ഇന്ന് മരണത്തിന് കീഴടങ്ങി. ഇപ്പോഴും അമ്പതോളം പേര്‍ ചികിത്സയിലാണ്. പഞ്ചാബ് പ്രവിശ്യയിലെ മുബാരക് അബാദിലായിരുന്നു സംഭവം.

ചികിത്സയിലുള്ള പലരുടേയും നില ഗുരുതരമാണ്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഡി എസ് പി സദാര്‍ അതിഫ് ഖുറേഷി പറഞ്ഞു.

Top