Bank Robery in hariyana;

ഭിവാനി: ഹരിയാനയിലെ ഭിവാനിയില്‍ നിന്ന് 37 ലക്ഷം രൂപ കവര്‍ന്നു. കനറാ ബാങ്കിന്റെ ബിര്‍ഹി കാലന്‍ ബ്രാഞ്ചിലാണ് മോഷണം നടന്നത്.

വെള്ളിയാഴ്ച രാത്രിയാണ് മോഷണം നടന്നതെന്നും നഷ്ടപ്പെട്ട 37 ലക്ഷത്തില്‍ 10.5 ലക്ഷം രൂപ പുതിയ നോട്ടുകളാണെന്നും ബാങ്ക് അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം നടക്കുന്നുണ്ട്.

കഴിഞ്ഞമാസം അവസാനം സോനിപ്പത്തിലെ ഓറിയന്റല്‍ ബാങ്കിലും സമാനരീതിയില്‍ മോഷണം നടന്നിരുന്നു. ഒരു കോടി രൂപയാണ് അന്ന് നഷ്ടപ്പെട്ടത്.

Top