chennithala on quick verification against udf leaders

തിരുവനന്തപുരം:ബന്ധുനിയമനങ്ങള്‍ അന്വേഷിക്കാനുള്ള വിജിലന്‍സ് കോടതി ഉത്തരവ് സ്വാഗതാര്‍ഹമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

യുഡിഎഫ് ഭരണകാലത്ത് ബന്ധുനിയമനങ്ങളുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് ഉത്തരവിട്ടതിന് പിന്നാലെയായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.

തന്റെ ഒരു ബന്ധുവിനേയും ഒരിടത്തും നിയമിച്ചിട്ടില്ലെന്നും ബന്ധുനിയമനത്തില്‍ മറ്റുള്ളവരുടെ കാര്യത്തെക്കുറിച്ച് തനിക്കറിയില്ല ചെന്നിത്തല പറഞ്ഞു. പുകമറ സൃഷ്ടിക്കാനാണ് തനിക്കെതിരെയുള്ള പരാതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടക്കം ഒമ്പതു മുന്‍മന്ത്രിമാര്‍ക്കെതിരെ പ്രാഥമിക അന്വേഷണത്തിന് തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ടത്.

ഫെബ്രുവറി ആറിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. മുന്‍ മന്ത്രിമാരായ രമേശ് ചെന്നിത്തല, അനൂപ് ജേക്കബ്, വി.എസ്. ശിവകുമാര്‍, പി.കെ. ജയലക്ഷ്മി, കെ.സി. ജോസഫ്, കെ.എം. മാണി എന്നിവരുടെ ബന്ധുക്കളെ യോഗ്യതയില്ലാതെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിയമിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.

Top