interest rate reduce small savings schemes

ന്യൂഡല്‍ഹി: ഇപിഎഫിന് പിന്നാലെ പിപിഎഫ് ഉള്‍പ്പടെയുള്ള ചെറു നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കുകള്‍ വീണ്ടും കുറച്ചേക്കുമെന്ന് സൂചന.നിരക്കില്‍ ഒരു ശതമാനംവരെ കുറവ് വന്നേക്കും.

സര്‍ക്കാര്‍ ബോണ്ടുകളുടെ ആദായ നിരക്കുകള്‍ക്കനുസരിച്ച് ചെറു നിക്ഷേപ പദ്ധതികളുടെ പലിശ പരിഷ്‌കരിക്കുന്ന രീതി നിലവില്‍ വന്നതോടെയാണിത്.

ഇത് പ്രകാരം ചെറു നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് സര്‍ക്കാര്‍ സെക്യൂരിറ്റികളുടെ ആദായ നിരക്കിനേക്കാല്‍ അല്പം കൂടുതലായാണ് നിശ്ചയിക്കുക.

നേരത്തെ വര്‍ഷത്തിലൊരിക്കല്‍ എന്ന രീതിയില്‍നിന്ന് മൂന്നുമാസത്തിലൊരിക്കല്‍ പലിശ പരിഷ്‌കരിക്കുന്ന രീതിയും നിലവില്‍വന്നു.

സര്‍ക്കാര്‍ സെക്യൂരിറ്റികളുടെ സമാന കാലയളവുള്ള ചെറു നിക്ഷേപ പദ്ധതികള്‍ക്ക് 0.25 ബേസിസ് പോയന്റോ അതിനുകൂടുതലോ ആയാണ് പലിശ നല്‍കിവരുന്നത്.

പത്ത് വര്‍ഷ കാലയളവിലുള്ള സര്‍ക്കാര്‍ സെക്യൂരിറ്റികളുടെ ആദായ നിരക്കുമായി ബന്ധപ്പെടുത്തിയാണ് പിപിഎഫിന്റെ പലിശ നിരക്ക് നിശ്ചയിക്കുന്നത്.

പത്ത് വര്‍ഷത്തെ സര്‍ക്കാര്‍ സെക്യൂരിറ്റികളുടെ ആദായ നിരക്ക് ശരാശരി 6.5 ശതമാനമാണ്. ഇതോടെ പിപിഎഫിന്റെ പലിശ ജനവരിമാര്‍ച്ച് കാലയളവില്‍ ഏഴ് ശതമാനമായി നിശ്ചയിച്ചേക്കും. നിലവിലെ പിപിഎഫിന് പലിശ എട്ട് ശതമാനമാണ്.

Top