bsnl provides free email ids in 8 indian language digital india

bsnl

ന്യൂഡല്‍ഹി: എട്ട് ഇന്ത്യന്‍ ഭാഷകളില്‍ ഈമെയില്‍ സേവനവുമായി ബിഎസ്എന്‍എല്‍. ജയ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡേറ്റാമെയിലുമായി ചേര്‍ന്നാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.

ഹിന്ദി, ഗുജറാത്തി, ഉറുദു, പഞ്ചാബി, തമിഴ്, തെലുങ്ക്, ബംഗാളി, മറാത്തി എന്നീ ഭാഷകളിലാണ് സേവനം ഒരുക്കിയിരിക്കുന്നത്.

കേന്ദ്രസര്‍ക്കാര്‍ വിഭാവനം ചെയ്ത ഡിജിറ്റല്‍ ഇന്ത്യ പ്രചാരണത്തിന്റെ ഭാഗമായാണ് ഭാരതത്തിന്റെ സ്വന്തം ടെലിഫോണ്‍ ശൃംഖല ഇങ്ങനെയൊരു പദ്ധിയുമായി രംഗത്തുവന്നത്.

പ്രാദേശിക ഭാഷയില്‍ ഈമെയില്‍ സേവനം നല്‍കുന്നതിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഡിജിറ്റല്‍ ഇന്ത്യ എന്ന ലക്ഷ്യത്തിലേക്ക് നാം കൂടുതല്‍ അടുക്കുകയാണെന്ന് ബിഎസ്എന്‍എല്‍ മാനേജിങ് ഡയറക്ടര്‍ അനുപം ശ്രീനിവാസ്തവ് അഭിപ്രായപ്പെട്ടു.

ജനങ്ങള്‍ക്ക് സ്വന്തം ഭാഷയില്‍ ആശയവിനിമയം നടത്താനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. പൂര്‍ണമായും ഇന്ത്യയില്‍ വികസിപ്പിച്ച സാങ്കേതിക വിദ്യയാണ് ഇതെന്നും അദ്ദേഹം വിവരിച്ചു.

മൊബൈല്‍ ആപ്ലിക്കേഷനിലൂടെയാണ് സൗകര്യം ലഭ്യമാക്കുക. ബിഎസ്എന്‍എല്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്ക് ആന്‍ഡ്രോയിഡ്, ഐഒഎസ് ഓപ്പറേറ്റിങ് സിസ്റ്റങ്ങളുടെ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ ലഭ്യമാണ്.

Top