അടിയന്തര സാഹചര്യങ്ങളില്‍ സഹായം തേടാന്‍ ഇനി 112; ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിച്ചു

pinarayi

തിരുവനന്തപുരം: എല്ലാത്തരം അടിയന്തര സാഹചര്യങ്ങളിലും സഹായം തേടുന്നതിന് ഇനി 112 എന്ന നമ്പരില്‍ വിളിച്ചാല്‍ മതിയാകും. പുതിയ സംവിധാനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്ത് നിര്‍വ്വഹിച്ചു.

അടിയന്തിര സാഹചര്യത്തില്‍ പൊലീസിനെ വിളിക്കാന്‍ ഇനി മുതല്‍ 100 അല്ല 112 ആണ് ഡയല്‍ ചെയ്യേണ്ടത് . ഫയര്‍ഫോഴ്‌സിന്റെ 101ഉം അധികം വൈകാതെ തന്നെ ഇത്തരത്തിലാക്കും. ആരോഗ്യരംഗത്തെ സേവനങ്ങള്‍ക്കുളള 108, കുട്ടികള്‍ക്ക് സഹായം നല്‍കുന്ന 181 എന്നിവയും ഉടന്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് സപോര്‍ട്ട് സിസ്റ്റത്തിന്റെ ഭാഗമാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

എല്ലാ അടിയന്തരസേവനങ്ങള്‍ക്കും രാജ്യവ്യാപകമായി ഒറ്റ നമ്പര്‍ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് സംസ്ഥാനത്തും ഈ സംവിധാനം നിലവില്‍ വന്നത്.

Top