pm garib kalyan yojna to start today

ന്യൂഡല്‍ഹി: കള്ളപ്പണം വെളിപ്പെടുത്തുന്നതിനുളള പ്രധാനമന്ത്രിയുടെ ഗരീബ് കല്യാണ്‍ യോജന പദ്ധതിക്ക് ഇന്ന് തുടക്കമാകും.

2017 മാര്‍ച്ച് 31വരെ പദ്ധതിയില്‍ കള്ളപ്പണം വെളിപ്പെടുത്താം. വെളിപ്പെടുത്തുന്നുന്ന കള്ളപ്പണത്തിന് 50 ശതമാനം നികുതിയും പിഴയും നല്‍കേണ്ടിവരും.

കൂടാതെ ബാക്കിയുള്ളതിന്റെ 25 ശതമാനം തുക നാലു വര്‍ഷത്തേക്ക് മരവിപ്പിക്കും. എന്നാല്‍ പുതിയ പദ്ധതി പ്രകാരം കള്ളപ്പണം വെളിപ്പെടുത്തുന്നവര്‍ക്ക് നിയമനടപടികള്‍ നേരിടേണ്ടി വരില്ല.

കളളപ്പണം സൂക്ഷിക്കുന്നവരുടെ വിവരങ്ങള്‍ ഇ.മെയില്‍ വഴി നല്‍കാനും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. Blackmoneyinfo@incometax. Gov.in എന്ന മെയില്‍ ഐഡിയിലേക്ക് വിവരങ്ങള്‍ നല്‍കാം.

നോട്ടുകള്‍ അസാധുവാക്കിയ ശേഷം രാജ്യത്ത് ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ 2614 കോടി രൂപയുടെ കണക്കില്‍പ്പെടാത്ത വരുമാനം കണ്ടെത്തിയിരുന്നു

Top