Amina Mohammed is UN Deputy Secretary-General

ന്യൂയോര്‍ക്ക് : ഐക്യരാഷ്ട്രസഭയുടെ ഡെപ്യൂട്ടി സെക്രട്ടറി ജനറലായി അമിനാ മുഹമ്മദിനെ നിയമിച്ചു. പുതിയ യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്സാണ് അമിനയെ തന്റെ ഡെപ്യൂട്ടിയായി നിയമിച്ചത്.

നൈജീരിയയിലെ പരിസ്ഥിതി മന്ത്രിയാണ് അമിന. ബ്രസീലില്‍ നിന്നുള്ള മരിയ ല്യൂസ റിബൈറോ വിയോട്ടിയെ ക്യാബിനറ്റ് മേധാവിയായും നിയമിച്ചിട്ടുണ്ട്.

നയപരമായ കാര്യങ്ങള്‍ക്കുള്ള പ്രത്യേക ഉപദേശക എന്ന പദവിയും പുതുതായി രൂപീകരിച്ചതായി യുഎന്‍ വക്താവ് സ്റ്റെഫാന്‍ ഡുജാറിക് അറിയിച്ചു. ദക്ഷിണകൊറിയയില്‍ നിന്നുള്ള ക്യുംഗ് വാ കാംഗിനെയാണ് പുതിയ പദവിയില്‍ നിയമിച്ചിട്ടുള്ളത്.

ആഗോള രംഗത്തെ പ്രവര്‍ത്തനപരിചയം, കഴിവ്, നയതന്ത്ര മികവ് തുടങ്ങിയവ പരിഗണിച്ചാണ് ഇവരെ നിയമിച്ചതെന്ന് ഗുട്ടെറസ്സ് വ്യക്തമാക്കി.

ഡെപ്യൂട്ടി സെക്രട്ടറി ജനറലായി നിയമിതയായ അമിനാ മുഹമ്മദ് നേരത്തെ യുഎന്നില്‍ വിവിധ പദവികളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. യു എന്‍ അണ്ടര്‍ സെക്രട്ടറി ജനറലായി പ്രവര്‍ത്തിച്ചിട്ടുള്ള അമിന ബാന്‍ കി മൂണിന് കീഴില്‍, ഡെവലപ്പ്‌മെന്റ് പ്ലാനിംഗില്‍ സ്‌പെഷല്‍ അഡൈ്വസറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

കൊളംബിയ സര്‍വകലാശാലയില്‍ പ്രോഫസറായിരുന്ന അമിനാ മുഹമ്മദ് നിരവധി അന്താരാഷ്ട്രസമിതികളില്‍ അംഗമായിരുന്നിട്ടുണ്ട്. യുഎന്‍ സെക്രട്ടറി ജനറലിന്റെ 2015 ഡെവലപ്പിംഗ് അജണ്ട നിശ്ചയിക്കുന്ന ഉന്നതതതല സമിതിയും അമിന അംഗമായിരുന്നു.

Top