Junior Hockey World Cup: India beat South Africa 2-1 to top pool

ലക്‌നൗ: ജൂനിയര്‍ ഹോക്കി ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നാം മത്സരത്തിലും ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം.ഇന്നലെ നടന്ന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെയാണ് ഇന്ത്യ തോല്‍പ്പിച്ചത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ജയം.

ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് ക്വാര്‍ട്ടര്‍ ഉറപ്പാക്കിയരുന്ന ഇന്ത്യ ഇന്നലത്തെ ജയത്തോടെ സമ്പൂര്‍ണ്ണ ജയവുമായി ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് അവസാന എട്ടില്‍ ഇടം നേടിയത്. ഇന്ത്യക്കായി ഹര്‍ജിത് സിങ്ങും മന്ദീപ് സിങ്ങുമാണ് ഗോള്‍ നേടിയത്.

കളിതുടങ്ങി ആദ്യത്തില്‍ ഹര്‍ജിത് സിങ് നേടിയ ഗോളിന് ദക്ഷിണാഫ്രിക്കയുടെ കീല്‍ ലിയോണ്‍ ആദ്യപകുതിയുടെ അവസാനത്തില്‍ സമനില പിടിക്കുകയായിരുന്നു. എന്നാല്‍, സന്ദീപ് സിങ് ബാക്ക് ഫല്‍ക്കിലൂടെ നേടിയ അത്യുഗ്രന്‍ ഗോളില്‍ ഇന്ത്യ വിജയം പിടിച്ചെടുത്തു.

നേരത്തെ കാനഡയെയും ഇംഗ്ലണ്ടിനെയുമാണ് ഇന്ത്യ തോല്‍പിച്ചത്. പൂള്‍ എയില്‍ ഓസ്ട്രിയയെ 41ന് തകര്‍ത്ത് ഓസ്‌ട്രേലിയയും പൂള്‍ ബിയില്‍ മലേഷ്യയെ 30ന് തോല്‍പിച്ച് ബെല്‍ജിയവും ക്വാര്‍ട്ടര്‍ ഫൈനല്‍ ബെര്‍ത്തുറപ്പിച്ചു. മറ്റു മത്സരങ്ങളില്‍ അര്‍ജന്റീന കൊറിയയെ 51നും നെതര്‍ലാന്‍ഡ് ഈജിപ്തിനെ 70നും തോല്‍പിച്ചു.

Top