maruthi sedan segment Ciaz facelift to arrive with new engine,

മാരുതിയുടെ സി സെഗ്‌മെന്റ് സെഡാന്‍ സിയാസിന്റെ പുതിയ പതിപ്പ് എത്തുന്നു. 2014 ഒക്ടോബറില്‍ പുറത്തിറങ്ങിയ വാഹനത്തിന്റെ രണ്ടാം പതിപ്പ് 2017ല്‍ ആയിരിക്കും വിപണിയിലെത്തുക.

മാരുതി സുസുക്കിയുടെ പ്രീമിയം ഡീലര്‍ഷിപ്പായ നെക്‌സ വഴിയാകും പുതിയ സിയാസിനെ കമ്പനി വില്‍പനയ്ക്ക് എത്തിക്കുക.

പഴയ പതിപ്പില്‍ നിന്നു വ്യത്യസ്തമായി കൂടുതല്‍ പ്രീമിയം ലുക്കിലായിരിക്കും സിയാസ് എത്തുക. മുന്‍ഗ്രില്‍, ബമ്പര്‍ എന്നിവയിലെ മാറ്റങ്ങള്‍ കൂടാതെ ഡേറ്റം റണ്ണിങ് ലാമ്പുകള്‍, പുതിയ അലോയ് വീലുകള്‍, ഇലക്ട്രോണിക്ക് സണ്‍റൂഫ് എന്നിവ പുതിയ സിയാസിലുണ്ടാകും. ഉള്‍ഭാഗത്തിനും കൂടുതല്‍ പ്രീമിയം ഫിനിഷുണ്ടാകും.

നിലവിലെ 1.4 ലീറ്റര്‍ പെട്രോള്‍ എന്‍ജിന് പകരം 1.5 ലീറ്റര്‍ പെട്രോള്‍ എന്‍ജിനായിരിക്കും കാറിനുണ്ടാകുക. പെട്രോള്‍ മോഡലിന് ഓട്ടോമാറ്റിക്ക് വകഭേദവുമുണ്ടാകും. നിലവിലെ സിയാസിലുള്ള 1.3 ലീറ്റര്‍ എന്‍ജിന്‍ തന്നെയാകും ഡീസല്‍ മോഡലില്‍.

6000 ആര്‍പിഎമ്മില്‍ 91 ബിഎച്ച്പി കരുത്തും 4000 ആര്‍പിഎമ്മില്‍ 130 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന എന്‍ജിനില്‍ സുസുക്കിയുടെ സ്മാര്‍ട്ട് ഹൈബ്രിഡ് സാങ്കേതിക വിദ്യയുമുണ്ടാകും. പുതിയ കാറിന് ഇപ്പോള്‍ വിപണിയിലുള്ള സിയാസിനെക്കാള്‍ അല്‍പം വില കൂടുതലായിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ എസ് ക്രോസും, ബലേനോയും മാത്രമാണ് നെക്‌സ വഴി മാരുതി വില്‍ക്കുന്നത്.

അടുത്ത വര്‍ഷം ഇഗ്‌നിസും ബലേനൊ ആര്‍ എസും നെക്‌സയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Top