fuel prices may hike by 5-8 as ope decides to cut production

petrol

ണ്ണ ഉല്‍പാദനം വെട്ടിക്കുറയ്ക്കാന്‍ ഉല്‍പാദക രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ഒപെക് തീരുമാനിച്ചതോടെ ഇന്ത്യയില്‍ ഇന്ധനവില ഉയരാന്‍ വഴിയൊരുങ്ങി. അടുത്ത മൂന്നു നാലു മാസത്തിനുള്ളില്‍ ചില്ലറ വില്‍പന വില അഞ്ചു മുതല്‍ എട്ട് ശതമാനം വരെ ഉയരുമെന്ന് ഗവേഷണ ഏജന്‍സി ക്രിസില്‍ പറയുന്നു.

പെട്രോള്‍ വില 5-8%, ഡീസല്‍ വില 6-8% എന്നിങ്ങനെ ഉയരാം.

എണ്ണ ഉല്‍പാദനം പ്രതിദിനം 12 ലക്ഷം ബാരല്‍ കണ്ട് കുറയ്ക്കാനാണ് ഒപെക് തീരുമാനം. ഇത് ക്രൂഡ് ഓയില്‍ വിലയില്‍ ഗണ്യമായ വര്‍ധനയുണ്ടാക്കും.

മാര്‍ച്ചോടെ ബ്രെന്റ് ക്രൂഡ് വില ബാരലിന് 50-55 ഡോളര്‍ നിലവാരത്തിലെത്താന്‍ സാധ്യതയുണ്ട്. ഇതോടെ ഇന്ത്യയില്‍ പെട്രോള്‍ വില ലീറ്ററിന് 75 രൂപയ്ക്കു മുകളിലെത്തും.

എണ്ണ വില ബാരലിന് 60 ഡോളര്‍ എത്തിയാല്‍ പെട്രോള്‍ വില ലീറ്ററിന് 80 രൂപ, ഡീസല്‍ ലീറ്ററിന് 68 രൂപ എന്നിങ്ങനെയായി ഉയരും.ഉപയോക്താക്കള്‍ക്കു ഭാരമാകുമെങ്കിലും ഉടനെയുള്ള വിലവര്‍ധന എണ്ണക്കമ്പനികള്‍ക്കു നേട്ടമാണെന്നും ക്രിസില്‍ പറയുന്നു.

ഈ മാസം അവര്‍ വാങ്ങുന്നതു കഴിഞ്ഞ മാസം ബുക്ക് ചെയ്ത എണ്ണയായിരിക്കും. ബാരലിന് 46 ഡോളര്‍ ആയിരുന്നു നവംബറിലെ വില. ഇതു ശുദ്ധീകരിച്ച് പുതിയ, ഉയര്‍ന്ന വിലയ്ക്ക് വില്‍ക്കുമ്പോള്‍ ബാരലിന് 6-7 ഡോളര്‍ ലാഭമുണ്ടാക്കാനാകും

3.8 ഡോളര്‍ ആയിരുന്നു പൊതുമേഖലാ എണ്ണക്കമ്പനികള്‍ ജൂലൈ – സെപ്റ്റംബര്‍ ത്രൈമാസത്തില്‍ നേടിയ ശുദ്ധീകരണ ലാഭം.

ഈ നേട്ടം ജനുവരി – മാര്‍ച്ച് പാദത്തില്‍ ആവര്‍ത്തിക്കാനാകണമെന്നില്ല. കാരണം അതിനകം രാജ്യാന്തര വിപണിയില്‍ ക്രൂ!ഡ് ഓയില്‍ വില ഉയര്‍ന്ന നിലവാരത്തിലായിക്കഴിയും

Top