800 Tourists Stranded In Andamans After Heavy Rain, Navy To The Rescue

പോര്‍ട്ട് ബ്ലെയര്‍: കനത്ത മഴയെ തുടര്‍ന്ന് ആന്‍ഡമാനിലെ ദ്വീപില്‍ 800 വിനോദ സഞ്ചാരികള്‍ കുടുങ്ങി കിടക്കുന്നതായി റിപ്പോര്‍ട്ട്.

ഇവരെ രക്ഷിക്കാന്‍ നാവികസേന അടിയന്തര ഓപ്പറേഷന്‍ ആരംഭിച്ചു. ആന്‍ഡമാനിലെ ഹാവ്‌ലോക്ക് ദ്വീപിലാണ് വിനോദ സഞ്ചാരികള്‍ അകപ്പെട്ടതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

നാവികസേയുടെ കപ്പലുകളായ ബിത്ര, ബംഗാരം, കുംഭീര്‍, എല്‍.സി.യു 38 എന്നിവ സഞ്ചാരികളെ രക്ഷിച്ച് പോര്‍ട്ട്‌ബ്ലെയറില്‍ എത്തിക്കാനായി പുറപ്പെട്ടു കഴിഞ്ഞു.

കനത്ത മഴയെ തുടര്‍ന്ന് കടലില്‍ ശക്തമായ തിരമാലകള്‍ അടിക്കുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായിട്ടുണ്ട്.

Top