പതിനൊന്നുകാരിയെ സ്‌കൂളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; ദുരൂഹതയെന്ന് ബന്ധുക്കള്‍

ഭോപ്പാല്‍: മധ്യപ്രദേശില്‍ 11 കാരിയെ സ്‌കൂളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എന്നാല്‍ പെണ്‍കുട്ടി ആത്മഹത്യ ചെയ്തത് അല്ലായെന്നും സംഭവത്തില്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കുടുംബം രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം പെണ്‍കുട്ടിയേതെന്ന് കരുതപ്പെടുന്ന ആത്മഹത്യാ കുറിപ്പ് സ്‌കൂളില്‍ നിന്ന് കണ്ടെത്തി. ‘എനിക്കൊരു ടീച്ചറാകണം എന്നാണ് ആഗ്രഹം. ഞാനെന്റ് രക്ഷിതാക്കളെയും ബന്ധുക്കളെയും സഹോദരങ്ങളെയും സ്‌നേഹിക്കുന്നു. ഈ സ്ഥലം എനിക്കിഷ്ടമല്ല. എനിക്ക് ഇവിടെ നിന്ന് മാറ്റം വേണം. ഒരു നരകമായാണ് എനിക്കിവിടെ എത്തിപ്പെട്ടത് മുതല്‍ തോന്നുന്നത്,’ കുറിപ്പില്‍ പറയുന്നു.

ഷോളിലാണ് പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സ്‌കൂള്‍ കോംപൗണ്ടില്‍ തന്നെയുള്ള ഹോസ്റ്റലിലെ ശുചിമുറിയോട് ചേര്‍ന്ന ഭാഗത്തെ ഏണിപ്പടിയില്‍ പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.

Top