ഷാൾ കഴുത്തിൽ കുരുങ്ങി ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു

deadbody

കോഴിക്കോട് : ഷാൾ കഴുത്തിൽ കുരുങ്ങി പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. നാല് ദിവസം മുമ്പ് വീട്ടിനുള്ളിൽ വെച്ചായിരുന്നു അപകടം. പേരാമ്പ്ര സ്വദേശി മുഹമ്മദിന്റെ മകൻ മുഹമ്മദ് അസ്ലം ആണ് മരിച്ചത്. 11 വയസ്സായിരുന്നു.

കൽപ്പത്തൂർ എ.യു.പി സ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് അസ്ലം. സഹോദരങ്ങളോടൊപ്പം കളിക്കുന്നതിനിടയിൽ ഷാൾ കഴുത്തിൽ കുരുങ്ങി അസ്ലമിന് പരുക്കേൽക്കുകയായിരുന്നു. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ഇവിടെ ചികിത്സയിൽ കഴിയുകയുമായിരുന്നു. ചികിത്സയിലിക്കെയാണ് മരണം സംഭവിച്ചത്.

Top