അങ്കമാലിയില്‍ 11 വയസുകാരി മരിച്ച നിലയില്‍ ; വിശദമായി അന്വേഷണം നടത്തുമെന്ന് പൊലീസ്

deadbody

കൊച്ചി: അങ്കമാലിയില്‍ 11 വയസ്സുകാരിയെ മരിച്ച നിലയില്‍ ആശുപത്രിയിലെത്തിച്ചു. കുളിമുറിയില്‍ വീണതാണെന്നാണ് ബന്ധുക്കള്‍ പറയുന്നത്. കുട്ടിയുടെ കഴുത്തില്‍ മുറിവുകള്‍ കണ്ടെത്തി. അവധിയായതിനാല്‍ ചാലക്കുടി സ്വദേശിയായ കുട്ടി അങ്കമാലി, കറുകുറ്റിയിലെ അമ്മ വീട്ടില്‍ ആയിരുന്നു. കുട്ടിയെ നാട്ടുകാരാണ് വൈകുന്നേരത്തോടെ ആശുപത്രിയില്‍ എത്തിച്ചത്.

കഴുത്തിലെ മുറിവില്‍ അസ്വാഭാവികത തോന്നിയ ആശുപത്രി അധികൃതര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഉടന്‍ പൊലീസ് സ്ഥലത്തെത്തി. യാതൊരു അസുഖവും കുട്ടിയെ ബാധിച്ചിരുന്നില്ല. കറുകുറ്റിയിലെ വീട്ടില്‍ പൊലീസ് പരിശോധന നടത്തി. വിശദമായി അന്വേഷണം നടത്തുമെന്നും പൊലീസ് വ്യക്തമാക്കി.

Top