മദ്രസയ്ക്കുള്ളിൽ 11 വയസ്സുകാരൻ മരിച്ച നിലയിൽ

മലപ്പുറം : മദ്രസയ്ക്കുള്ളിൽ വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊണ്ടോട്ടി കാടപ്പടി സ്വദേശി മുഹമ്മദ് സാലിഹാണ് മരിച്ചത്. തിരുന്നാവായ കൈത്തക്കര ഹിഫ്‌ലുൽ ഖുർആൻ കോളേജിലാണ് വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മദ്രസയിൽ താമസിച്ച് പഠിക്കുന്ന കുട്ടിയെയാണ് മരിച്ചത്. കുട്ടിയുടെ മരണത്തിൽ ദുരുഹതയുണ്ടെന്ന് പോലീസ് അറിയിച്ചു. അസ്വഭാവിക മരണത്തിന് കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടിയുടെ ഇരട്ട സഹോദരനും പഠിക്കുന്നത് ഇവിടെ തന്നെയാണ്. മരണ ദിവസം സഹോദരൻ ദിർസിൽ വന്നിരുന്നില്ല. പോലീസെത്തി ഇൻക്വിസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റി.

Top