അഫ്ഗാനിസ്ഥാന്‍ സുരക്ഷാ സേനയുമായി ഏറ്റുമുട്ടല്‍; 11 താലിബാന്‍ ഭീകരരെ വധിച്ചു

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ജവ്സ്ജാന്‍ മേഖലയിലുണ്ടായ ഏറ്റമുട്ടലില്‍ 11 ഭീകരരെ അഫ്ഗാന്‍ സുരക്ഷാ സേന വധിച്ചു. 9 ഭീകരര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് താലിബാന്‍ ഭീകരരുമായി അഫ്ഗാനിസ്ഥാന്‍ സുരക്ഷാ സേന ഏറ്റുമുട്ടിയത്.

ഏറ്റുമുട്ടലില്‍ പരിക്കേറ്റ ഭീകരരില്‍ താലിബാന്‍ നേതാവ് മുല്ല ജോറയും ഉള്‍പ്പെട്ടിട്ടുള്ളതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിനെക്കുറിച്ച് താലിബാന്റെ ഭാഗത്ത് നിന്നുള്ള പ്രതികരണം ഇതുവരെ പുറത്തുവന്നിട്ടില്ല.

Top