കീഴാറ്റൂരില്‍ വയല്‍നികത്തി ബൈപാസ് ; സമരം നടത്തിയ 11 പേരെ സി.പി.എം പുറത്താക്കി

cpm

കണ്ണൂര്‍ : കണ്ണൂര്‍ തളിപ്പറമ്പ് കീഴാറ്റൂരില്‍ വയല്‍നികത്തി ബൈപാസ് നിര്‍മിക്കാനുള്ള നീക്കത്തിനെതിരെ സമരം നടത്തിയ 11 പേരെ സി.പി.എം പുറത്താക്കി. കീഴാറ്റൂര്‍ സെന്‍ട്രല്‍, കീഴാറ്റൂര്‍ വടക്ക് ബ്രാഞ്ചുകളിലെ അംഗങ്ങളെയാണ് പുറത്താക്കിയത്.

ബൈപാസ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പാര്‍ട്ടി വിരുദ്ധ നിലപാട് എടുത്തതിനാണ് നടപടി. സമരത്തിന് ഒപ്പം നിന്നതിന് പാര്‍ട്ടി നേരത്തെ ഇവരോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു.

ബൈപാസ് നിര്‍മ്മിക്കുന്നത് സംബന്ധിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം കേരള വനംവകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര ഗതാഗതവകുപ്പും വിഷയത്തില്‍ ഇടപെട്ടിരുന്നു.

Top