തഞ്ചാവൂരിന് സമീപം വൈദ്യുതാഘാതമേറ്റ് 11 പേർ മരിച്ചു

ചെന്നൈ: തഞ്ചാവൂരിന് സമീപം വൈദ്യുതാഘാതമേറ്റ് 11 പേർ മരിച്ചു . കാളിമേട് ക്ഷേത്രത്തിലെ ചിത്തിര ഉത്സവത്തിനിടെയാണ് ദുരന്തം ഉണ്ടായത്. രഥം എഴുന്നള്ളിപ്പിനിടെ വൈദ്യുതി ലൈനിൽ തട്ടിയാണ് ദാരുണമായ അപകടം ഉണ്ടായത്. 10 പേർ സംഭവസ്ഥലത്തും ഒരാൾ ആശുപത്രിയിലുമാണ് മരിച്ചത്. പത്തിലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ നാലുപേരുടെ നില ഗുരുതരം ആണ്.

Top