ഷട്ടില്‍ 11 ദശലക്ഷം ഡോളര്‍ നിക്ഷേപം സമാഹരിച്ചു; ബിസിനസ്സ് വ്യാപിപ്പിക്കുന്നു

ന്യൂഡല്‍ഹി: ആപ്പ് അധിഷ്ഠിത ബസ് സേവനദാതാക്കളായ ഷട്ടില്‍ ആമസോണ്‍ ഇന്ത്യ, ആമസോണ്‍ ഇന്ത്യ, ആമസോണ്‍ അലക്‌സാ ഫണ്ട്, ഡെന്‍ഷു വെഞ്ച്വേഴ്‌സ്, മുന്‍ നിക്ഷേപകരായ സെക്ക്വോയ കാപ്പിറ്റല്‍, ടൈംസ് ഇന്റര്‍നെറ്റ്, ലൈറ്റ്‌സ് സ്പീഡ് വെഞ്ചേഴ്‌സ് എന്നിവരില്‍ നിന്ന് 11 ദശലക്ഷം ഡോളറിന്റെ നിക്ഷേപം സമാഹരിച്ചു.

വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് തുക വിനിയോഗിക്കുന്നത്. സൂപ്പര്‍ ഹൈവേ ലാബ്‌സിന്റെ ഉടമസ്ഥയില്‍ ഗുഡ്ഗാവ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഷട്ടില്‍ ഈ സാമ്പത്തിക വര്‍ഷം രണ്ട് പുതിയ നഗരങ്ങളിലേക്ക് കൂടി ചുവട് വെയ്ക്കാനും ഡല്‍ഹി, ജയ്പൂര്‍, അടക്കം നിലവില്‍ സാന്നിധ്യമുള്ള നഗരങ്ങളിലെ പ്രവര്‍ത്തനം ശക്തമാക്കാനും പദ്ധതിയുണ്ട്. അഞ്ച് നഗരങ്ങളിലായി 45000 പ്രതിദിന സര്‍വ്വീസുകളുള്ള ഷട്ടില്‍ പൂനെ, കൊല്‍ക്കൊത്ത എന്നിവിടങ്ങളില്‍ പരീക്ഷണാര്‍ത്ഥത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

Top