യശ്വന്ത് സിൻഹയുടെ പ്രചാരണത്തിനായി 11 അംഗസമിതിയെ നിയമിച്ചു

ഡൽഹി: പ്രതിപക്ഷ പാർട്ടികൾ യശ്വന്ത് സിൻഹയുടെ പ്രചാരണത്തിനായി പതിനൊന്നംഗ സമിതിയെ നിയോഗിച്ചു10 അംഗങ്ങൾ രാഷ്ട്രീയ പാർട്ടികളിൽ നിന്നും ഒരഗം പൊതുസമൂഹ പ്രതിനിധിയായും ഉണ്ടാകും ജയറാം രമേശ് , സീതാറാം യെച്ചൂരി പ്രഫുൽ പട്ടേൽ എന്നിവർ സമിതിയിൽ അംഗങ്ങളാണ്.

അതേസമയം പ്രതിപക്ഷത്തിൻറെ രാഷ്ട്രപതി സ്ഥാനാർത്ഥി യശ്വന്ത് സിൻഹ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. നാളെ കേരളത്തിൽ നിന്ന് യശ്വന്ത് സിൻഹ പ്രചാരണം തുടങ്ങും. യശ്വന്ത് സിൻഹക്ക് പിന്തുണ നൽകണോയെന്നതിൽ ആശയക്കുഴപ്പം തുടരുന്നതിനിടെ ജെഎംഎം പത്രിക സമർപ്പണ ചടങ്ങിൽ നിന്ന് വിട്ടുനിന്നു.

രാഹുൽഗാന്ധി, ശരദ് പവാർ അഖിലേഷ് യാദവ്, സീതാറാം യെച്ചൂരി, ഡി.രാജ തുടങ്ങിയ നേതാക്കൾക്കൊപ്പമാണ് യശ്വന്ത് സിൻഹ പത്രിക സമർപ്പിക്കാനെത്തിയത്. പന്ത്രണ്ടേ കാലോടെ നാല് സെറ്റ് പത്രികകൾ സമർപ്പിച്ചു.വെറും മത്സരമല്ലെന്നും രണ്ട് ആശയങ്ങൾ തമ്മിലുള്ള പോരാട്ടമാണെന്നും രാഹുൽഗാന്ധി പറഞ്ഞു.

 

Top