ജപ്പാനിൽ വൃദ്ധ ഭവനത്തിൽ തീപിടുത്തം ; 11 പേർ കൊല്ലപ്പെട്ടു

Japan’s

ടോക്കിയോ : വടക്കൻ ജപ്പാനിലെ വൃദ്ധ ഭവനത്തിലുണ്ടായ തീപിടുത്തത്തിൽ 11 പേർ കൊല്ലപ്പെട്ടു. അഞ്ച് പേരെ രക്ഷപ്പെടുത്തി. ഹോങ്കൈഡോ ദ്വീപിലെ സപോറോ നഗരത്തിൽ ബുധനാഴ്ച രാത്രിയിലാണ് തീപിടിത്തമുണ്ടായത്.

രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണെന്നും ,അപകടത്തിൽപ്പെട്ടവരെ ഇനിയും തിരിച്ചറിയാൻ ഉണ്ടെന്നും പൊലീസ് വ്യക്തമാക്കി. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പ്രായമായവർക്ക് തൊഴിലും ,ഭക്ഷണവും സഹായവും നൽകി അവരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സംഘടനയാണ് ഇവിടെ പ്രവർത്തിച്ചിരുന്നത്.തീപിടുത്തതിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചുവെന്ന് അധികൃതർ അറിയിച്ചു.

Top