പെറുവില്‍ ബോട്ടുകള്‍ കൂട്ടിയിടിച്ച് 11 മരണം

ലിമ: പെറുവില്‍ ബോട്ടുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 11 പേര്‍ മരിച്ചു. ആറു പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. പെറുവിലെ യൂറിമാഗുവാസ് ജില്ലയില്‍ ഹുവാല്ലഗ നദിയിലാണ് അപകടമുണ്ടായത്. അപകടത്തില്‍ ഒട്ടേറെപ്പേരെ കാണാതായിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയത്തിനു കീഴിലെ സെക്ടോരിയല്‍ എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍ അറിയിച്ചു.

ഞായറാഴ്ച രാവിലെ 80 യാത്രക്കാരുമായി സാന്റാ മരിയയില്‍ നിന്ന് യൂറിമാഗുവാസിലേക്ക് യാത്ര തിരിച്ച ബാര്‍ജ് യന്ത്രബോട്ടുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ബാര്‍ജിലുണ്ടായിരുന്ന 20 കുട്ടികളടങ്ങുന്ന യാത്രാസംഘം അപകടം നടക്കുമ്പോള്‍ ഉറങ്ങുകയായിരുന്നു. ഇവര്‍ ഒരു മതപരമായ ചടങ്ങില്‍ പങ്കെടുത്തു മടങ്ങുകയായിരുന്നുവെന്ന് പ്രാദേശികമാധ്യമം റിപ്പോര്‍ട്ടു ചെയ്തു

പെറുവിയന്‍ നാവിക സേനയും സെക്ടോരിയല്‍ എമര്‍ജി ഓപ്പറേഷന്‍സ് സെന്ററും അപകടസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കി. അപകടത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

Top