ഷാര്‍ജ തീരത്ത് കുടുങ്ങിക്കിടന്ന 11 ഇന്ത്യന്‍ കപ്പല്‍ ജീവനക്കാരെ നാട്ടിലേക്ക് തിരിച്ചയച്ചു

sharjah

ദുബൈ: മാസങ്ങളായി ഷാര്‍ജ തീരത്ത് കപ്പലില്‍ കുടുങ്ങിക്കിടന്ന 11 ഇന്ത്യന്‍ കപ്പല്‍ ജീവനക്കാരെ നാട്ടിലേക്ക് തിരിച്ചയച്ചതായി ദുബൈ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വിപല്‍ അറിയിച്ചു.

സോയ വണ്‍ എന്ന കപ്പലിലെ ആറ് ഇന്ത്യന്‍ ജീവനക്കാരെ ഷാര്‍ജ തുറമുഖ അതോറിറ്റി, തീരദേശസേന എന്നിവയുടെ സഹായത്തോടെ തിങ്കളാഴ്ച നാട്ടിലേക്ക് അയച്ചതായും കോണ്‍സുലേറ്റ് വ്യക്തമാക്കി. ഉടമസ്ഥര്‍ ഉപേക്ഷിച്ച് പോയ നാല് കപ്പലിലെ ജീവനക്കാരും ഇതില്‍ ഉള്‍പ്പെടും.

അല്‍ നൗഫ്, സിറ്റി എലൈറ്റ്, ലവഡെയല്‍ എന്നീ മൂന്ന് കപ്പലുകളിലെ അഞ്ച് ജീവനക്കാരെയും നാട്ടിലേക്ക് മടക്കി അയക്കാന്‍ കഴിഞ്ഞതായി അധികൃതര്‍ അറിയിച്ചു. തുറമുഖത്തിന് പണമടക്കാനുള്ളതിനാല്‍ ആഴ്ചകളായി ഈ കപ്പല്‍ തീരത്ത് കുടുങ്ങിക്കിടക്കുകയായിരുന്നു.

Top