കൊച്ചിയില്‍ നിന്ന് മീന്‍ പിടിക്കാന്‍ പോയ 11 പേരെ കാണാനില്ലെന്ന് പരാതി

കൊച്ചി: കൊച്ചിയില്‍ നിന്ന് ബോട്ടില്‍ മീന്‍ പിടിക്കാന്‍ പോയ പതിനൊന്ന് പേരെ കാണാനില്ലെന്ന് പരാതി. മേഴ്സിഡസ് എന്ന ബോട്ടില്‍ മത്സ്യബന്ധനത്തിന് പോയവരെയാണ് കാണാതായത്.

ബോട്ടിന്റെ അവശിഷ്ടം ആഴക്കടലില്‍ കണ്ടതായി മറ്റ് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. കാര്‍വാറിനും ഗോവയ്ക്കും ഇടയിലെ ആഴക്കടലിലാണ് ബോട്ടിന്റെ ക്യാബിന്‍ കണ്ടതെന്നും മത്സ്യത്തൊഴിലാകള്‍ വ്യക്തമാക്കി. സംഭവത്തില്‍ കോസ്റ്റല്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

Top