കശ്മീരില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞു; 11 പേര്‍ മരിച്ചു, ഏഴുപേര്‍ക്ക് ഗുരുതര പരിക്ക്

ശ്രീനഗര്‍: കശ്മീരില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 11 പേര്‍ മരിച്ചു. കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയിലാണ് അപകടമുണ്ടായത്. അപകടത്തില്‍ ഏഴുപേര്‍ക്ക് ഗുരുതര പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

സ്വകാര്യ കംപ്യൂട്ടര്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ട ബസിലുണ്ടായിരുന്നത്. വിനോദ യാത്രയ്ക്കായി പോകവേയാണ് അപകടം.

Top